mehandi new

500, 1000 : ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ – അനാഥരായി പൊതുജനം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid” text_line_height=”2.2em”]

planet fashion

ചാവക്കാട്: പൊതുജനം അക്ഷരാര്‍ഥത്തില്‍ അനാഥരായ അവസ്ഥയില്‍. ക്യൂവില്‍ നിന്ന് വലഞ്ഞും ആവശ്യത്തിനുള്ള പണം ലഭിക്കാതെയും വലഞ്ഞ ജനം ഈ ദുരിത പര്‍വ്വത്തില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ആരുമില്ലെന്ന ബോധ്യത്തില്‍ ഹതാശരായിരിക്കുന്നു. ബാങ്കുകളില്‍ വരി നില്‍ക്കുന്ന സ്ത്രീകളുടെയും വൃദ്ധന്‍മാരുടെയും കണ്ണുകളില്‍ സങ്കടവും നിരാശയും വ്യക്തമായി വായിച്ചെടുക്കാം. രാവിലെ മുതല്‍ വരി നിന്ന് പണം ലഭിക്കാത്തവരും നീണ്ട ക്യൂവില്‍ ഇനി നിന്നാല്‍ പണം കിട്ടില്ലെന്ന് ബോധ്യമുള്ളവരും ചോദിക്കുന്നത് ഇനി എന്തു ചെയ്യും എന്നാണ്. ഇന്ത്യന്‍ സര്‍ക്കാറിന്റെ മുന്‍കരുതലുകളില്ലാതെയുള്ള ഈ അസാധാരണ നടപടിക്കെതിരെ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ട പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്ഗ്രസ് നേതാക്കള്‍ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തിയും മറ്റു ഗിമ്മിക്കുകള്‍ കാണിച്ചും നടക്കുകയാണ്.
ഡി വൈ എഫ് ഐ പോസ്റ്റ്‌ ഓഫീസ് ഉപരോധവും പ്രകടനവുമായി രംഗത്തുണ്ടെങ്കിലും അധ്വാനിച്ചുണ്ടാക്കിയ പണം മാറ്റിയെടുക്കാന്‍ കഴിയാതെ തെരുവിലായ ജനങ്ങളുടെ പ്രശ്നം ഏറ്റെടുക്കാന്‍ സി പി എം രംഗത്തെത്തിയിട്ടില്ല.
എടക്കഴിയൂര്‍ സൌത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലാണ് കഴിഞ്ഞ ദിവസം യൂത്ത്കോണ്‍ഗ്രസ് മണ്ഡലം നേതാവെന്നു പരിചയപ്പെടുത്തിയ ആള്‍ ഭീഷണിയുമായി എത്തിയത്. മുന്നൊരുക്കങ്ങള്‍ നടത്താത കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിക്കാതെ ബാങ്ക് ജീവനക്കാരുടെ നെഞ്ചത്തേക്ക് വരാനാണ് പാര്‍ട്ടി നേതാക്കള്‍ക്ക് താത്പര്യമെന്ന് ചാവക്കാട് ബാങ്ക് മാനേജര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് പണം നല്‍കണമെങ്കില്‍ റിസര്‍വ് ബാങ്ക് കേഷ് വിതരണം ചെയ്യണം. ബാങ്കില്‍ പണം എത്തിയാല്‍ മാത്രമേ ഇടപാടുകാര്‍ക്ക് നല്‍കാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.