ഗാന്ധി സ്മരണകളുമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ്

ഗുരുവായൂർ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഗാന്ധി ജയന്തി ദിനാചരണം നടത്തി.ചരിത്രപ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹ സമരവേളയിൽ മഹാത്മാഗാന്ധി സന്ദർശിച്ച സ്ഥലത്തെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും പ്രാർത്ഥനാ സ്മരണകളും അർപ്പിച്ചാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന അനുസ്മരണ സദസ്സ് ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ടി. എസ്. അജിത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സി. എസ്. സൂരജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബാലൻ വാറണാട്ട്, കെ. പി. എ. റഷീദ്, കെ. പി. ഉദയൻ, ശശി വാറണാട്ട്, ലാസർ മാസ്റ്റർ, മോഹൻദാസ് ചേലനാട്, ടി. എൻ. മുരളി, ടി. കെ. ഗോപാലകൃഷ്ണൻ, റെയ്മണ്ട് മാസ്റ്റർ, സ്റ്റീഫൻ ജോസ്, പ്രതീഷ് ഓടാട്ട്, ഗോപി മനയത്ത്, വി. കെ. ജയരാജ്, ഹരി എം. വാര്യർ, മേഴ്‌സി ജോയ്, രജിത ടി., പി. എൽ. സിറിൽ, തോമസ് മാസ്റ്റർ എന്നിവരും കൗൺസിലർമാരായ വി. എസ്. നവനീത്, പ്രിയ രാജേന്ദ്രൻ, മഹിജ, ചന്ദ്ര രാമകൃഷ്ണൻ, കെ. കെ. രഞ്ജിത്ത്, ശശികുമാർ പട്ടത്താക്കിൽ, ഒ. പി. ജോൺസൻ, ശശി വല്ലാശ്ശേരി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.




Comments are closed.