mehandi banner desktop
Chavakkad online

ഗുരുവായൂർ നഗരസഭയിൽ ഗാന്ധിജയന്തി ആചരിച്ചു

Ft

ഗുരുവായൂർ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭാ കാര്യാലയത്തിന് സമീപമുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.​അനുസ്മരണ പരിപാടിയിൽ ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുനിതാ അരവിന്ദൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീ. കെ.കെ. ജ്യോതിരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.​ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത്ത്കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. വി. അനൂപ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാനി റെജി, വാർഡ് കൗൺസിലർ മഹീജ എന്നിവർ ചടങ്ങിൽ സംസാരിച്ചു.​വിവിധ വാർഡ് കൗൺസിലർമാർ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങി നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു

Jan oushadi

Comments are closed.