mehandi banner desktop

6 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം – 54 കാരന് 14 വർഷം കഠിനതടവും പിഴയും

fairy tale

ചാവക്കാട് : 6 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ  54 വയസ്സുകാരനെ 14 വർഷം കഠിനതടവിനും അറുപതിനായിരം രൂപ പിഴയും വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ്‌ ശിക്ഷ വിധിച്ചത്.

planet fashion

കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന പ്രതി  സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അവഗണിച്ച് ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്.  2023 ലാണ്കേ സിനാസ്പദമായ സംഭവം നടന്നത്. ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ  റഷീദ് (54 ) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 14 വർഷം കഠിന തടവിനും 60,000 രൂപ പിഴ അടക്കാനും വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 7 മാസം കൂടി അധിക തടവ് അനുഭവിക്കണം.  പിഴസംഖ്യ അതിജീവിക്കു നൽകാനും ഉത്തരവായി .  പ്രോസിക്യൂഷനു വേണ്ടി 16 സാക്ഷികളെ വിസ്തരിക്കുകയും 21  രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.

വിസ്താര വേളയിൽ അതിജീവിതയും വീട്ടുകാരും കുറുമാറി പ്രതിക്കനുകൂലമായി മൊഴിമാറ്റി പറഞ്ഞതിനെ തുടർന്ന് പ്രോസിക്യൂട്ടർ കൂടുതൽ വിസ്താരം നടത്തിയതിൽ കാര്യങ്ങൾ കുട്ടി വെളിപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസർമാരും,സി പി ഒ മാരുമായ എം ആർ സിന്ധു, എ പ്രസീത എന്നിവർ കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപി പ്പിച്ചു.

Comments are closed.