mehandi new

തുടർച്ചയായ എട്ടാം വിജയം- കലോത്സവ കിരീടം എൽ എഫ് ഗേൾസിൽ ഭദ്രം

fairy tale

വിജയം വിദ്യാർത്ഥികളുടെ കഠിന പ്രയത്നത്തിന്റെ ഫലമെന്ന് എൽ എഫ്  സി ജി എച്ച് എസ് എസ് പ്രിൻസിപ്പൽ സിസ്റ്റർ റോസ്‌ന ജേക്കബ്. കലോത്സവ കിരീടം പെൺകരുത്തിൽ എൽ എഫി ലെ അലമാരിയിൽ തന്നെ ഇരിക്കുമെന്ന് വിദ്യാർത്ഥികൾ. തുടർച്ചയായി എട്ടാമതും ചാവക്കാട് ഉപജില്ലാ കലോത്സവ കിരീടം ചൂടി എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ

വടക്കേകാട് :  ഐ സി എ ഇംഗ്ലീഷ് ഹയർസെക്കണ്ടറി സ്കൂളിൽ നാലു ദിനങ്ങളിലായി നടന്ന കാലോത്സവം സമാപിച്ചു.  പൊരിഞ്ഞ പോരാട്ടങ്ങൾക്കൊടുവിൽ എൽ എഫ് കോൺവെന്റ് ഗേൾസ് എച്ച് എസ് സ്കൂൾ 503 പോയിന്റോടെ ചാമ്പ്യൻമാരായി.

412 പോയിന്റ് നേടി ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തിരുവളയന്നൂർ സ്കൂൾ 373 പോയിന്റോടെ മൂന്നാം സ്ഥാനം നേടിയപ്പോൾ ആതിഥേയരായ ഐ സി എ ഇംഗ്ലീഷ് ഹയർസെക്കണ്ടറി സ്കൂൾ നാലാം സ്ഥാനത്തെത്തി. അറബിക് സാഹിത്യോത്സവത്തിൽ ആതിഥേയരായ ഐ സി എ ഇംഗ്ലീഷ് ഹയർസെക്കണ്ടറി സ്കൂൾ 187 പോയിന്റ് നേടി ഓവറോൾ കിരീടം നേടി. 179 പോയിന്റോടെ മണത്തല ഗവ ഹയർസെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനത്തെത്തി. 175 പോയിന്റ്റുമായി തിരുവളയന്നൂർ സ്കൂൾ മൂന്നാം സ്ഥാനത്ത്. സംസ്കൃതോത്സവത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ 147 പോയിന്റ് നേടി ഓവറോൾ കിരീടം നേടിയപ്പോൾ 145 പോയിന്റ് നേടി ചാവക്കാട് എം ആർ ആർ എം എച്ച് എസ് എസ് രണ്ടാമതെത്തി. 139 പോയിന്റോടെ മൂന്നാം സ്ഥാനം മമ്മിയൂർ എൽ ഫ് സി ജി എച്ച് എസ് സ്‌കൂളിന്.

എൽ പി സ്കൂൾ വിഭാഗത്തിലും യു പി സ്കൂൾ വിഭാഗത്തിലും ബ്രഹ്മകുളം സെന്റ് തെരേസാസ് ഗേൾസ് സ്‌കൂൾ ചാമ്പ്യൻമാർ. ഹൈസ്‌കൂൾ വിഭാഗത്തിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് ഒന്നാം സ്ഥാനം നേടിയപ്പോൾ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഒന്നാമതെത്തി. 

കലോത്സവ സമാപന സമ്മേളനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. വടക്കേകാട് പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ എൻ എം കെ നബീൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഐ സി എ സ്കൂൾ പ്രിൻസിപ്പൽ ഡോ. ശരീഫ് പൊവ്വൽ സ്വാഗത പ്രസംഗം നടത്തി.

ലോഗോ ഡിസൈൻ ചെയ്ത വിദ്യാർത്ഥി ആയിഷ ഹംദ, വടക്കേകാട് മാധ്യമ കൂട്ടായ്മ പ്രതിനിധി കാസിം സയിദ്, ടി സി വി പ്രോഗ്രാം ഡയറക്‌ടർ കെ.സി. ജോസ്, ചാവക്കാട് ഓൺലൈൻ ചീഫ് എം.വി. ഷക്കീൽ എന്നിവരെ വേദിയിൽ ആദരിച്ചു.

മികച്ച റിപ്പോർട്ടിങ് – ചാവക്കാട്ഓൺലൈനു വേണ്ടി എം വി ഷക്കീൽ ആദരം ഏറ്റുവാങ്ങുന്നു

പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വീട്ടിപ്പറമ്പിൽ റഹീം, എ.ഇ.ഒ  കെ.ആർ. രവീന്ദ്രൻ, ഐ.സി.എ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡൻ്റ് ഒ.എം. മുഹമ്മദലി, മുൻ പ്രസിഡൻ്റ് ആർ.വി. മജീദ്,  വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസി ബാബു, പഞ്ചായത്ത് ജനപ്രതിനിധികളായ വി.കെ. ഫസലുൽ അലി, എസ് കെ. ഖാലിദ്, കെ. വൈ. റഷീദ്, എം. ഗിരീഷ്, പ്രീതി ബാബു, ബീന സുരേന്ദ്രൻ,  ഐ.സി.എ മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികളായ കോട്ടയിൽ കുഞ്ഞിമോൻ ഹാജി, മുഹമ്മദ് റഷീദ്, എ. മുഹമ്മദ് ഷാഫി,  ജാഫർ സാദിഖ്,  പി.ടി.എ വൈസ് പ്രസിഡൻ്റ്  റജീന, അധ്യാപക സംഘടന നേതാക്കളായ സി.ആർ. ജിജോ, എം.സി. സുനിൽകുമാർ, ടി.എം. മുഹമ്മദ് മുബാറക്ക്, പി.കെ. ബനിത, എം.ഇ. അബ്ദുൽ നാസർ, ഷിജി അനൂപ്, ടി.എ. ഫ്രാൻസിസ്, അധ്യാപക സംഘടന കൂട്ടായ്മ കൺവീനർ ശ്രീവത്സൻ, റിസപ്‌ഷൻ കൺവീനർ റോസിലിൻഡ് മാത്യു എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എം. സൈനബ നന്ദി പറഞ്ഞു.

planet fashion

Comments are closed.