ചാവക്കാട് ബീച്ച് ടൂറിസം വികസനത്തിന് 91 ലക്ഷം അനുവദിച്ചു

ചാവക്കാട് : തൃശൂര്‍ ജില്ലയില്‍ ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന ചാവക്കാട് ബീച്ചിന്‍റെ വികസനത്തിനായി ടൂറിസം വകുപ്പ് 91 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. വിനോദ സഞ്ചാരവകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ഐ.എ.എസ് ആണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ചാവക്കാട് ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കൌണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ എന്‍. കെ അക്ബര്‍ എം എൽ എ. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നല്‍കിയ അഭ്യര്‍ത്ഥന പ്രകാരമാണ് തുക അനുവദിച്ചത്. കുട്ടികളുടെ കളി ഉപകരണങ്ങള്‍, ഭിന്നശേഷി സൌഹൃദ റാമ്പ്, സെല്‍ഫി പോയിന്‍റ്, ലാന്‍റ് സ്കേപ്പിംഗ്, കിയോസ്ക്ക്, ഹാന്‍റ് റെയില്‍, ടിക്കറ്റ് കൌണ്ടര്‍ തുടങ്ങി വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് അനുമതി ലഭിച്ചിട്ടുള്ളത്. വാഹന പാര്‍ക്കിംഗിനായി ജില്ലാ കളക്ടര്‍ ടൂറിസം വകുപ്പിന് ഭൂമി അനുവദിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു.

ചാവക്കാട് നഗരസഭയും ചാവക്കാട് ഡെസ്റ്റിനേഷന്‍ മാനേജ് മെന്‍റ് കൌണ്‍സിലും സംയുക്തമായി “തീരപ്പെരുമ” എന്ന പേരില്‍ വിപുലമായ ഓണാഘോഷപരിപാടി ചാവക്കാട് ബീച്ചില്‍ സംഘടിപ്പിക്കുന്നുണ്ട്.

Comments are closed.