mehandi new

11 ലക്ഷത്തിനു എടുക്കാന്‍ ആളില്ലാതിരുന്ന ബസ്സ് 15 ലക്ഷത്തിനു സുകന്യ സ്വന്തമാക്കി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

chavakkadonline news impact

ചാവക്കാട്: റവന്യു റിക്കവറി നടപടിയുടെ ഭാഗമായി പുന്നയൂർക്കുളം വില്ലേജ് ഓഫീസർ ജപ്തി ചെയ്ത് ചാവക്കാട് താലൂക്ക് ഓഫീസ് വളപ്പിൽ സൂക്ഷിച്ചിരുന്ന കെ എല്‍ 46 കെ 1755 ലക്ഷ്വറി കോച്ച് 2014 മോഡൽ ബസ് പെരുമ്പാവൂർ സ്വദേശി സുകന്യ ട്രാവൽസ് ഉടമ പി.കെ. സുകുമാരൻ ലേലത്തിൽ സ്വന്തമാക്കി. എസ് ബി ഐ ഗുരുവായൂർ ശാഖയിൽ നിന്നും വായ്പയെടുത്ത് ബസ് വാങ്ങി തുക തിരിച്ചടക്കാതിരുന്നതിന്റെ ഭാഗമായാണ് പുന്നയൂർക്കുളം ചമ്മന്നൂർ സ്വദേശിയുടെ ബസ് കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ ജപ്തി ചെയ്തത്.
2014 മോഡല്‍ ടൂറിസ്റ്റ് ബസ്സ്‌ ലേലത്തില്‍ പലതവണ വെച്ചും എടുക്കാന്‍ ആളില്ലാതെ താലൂക്ക് ഓഫീസ് അങ്കണത്തില്‍ കിടക്കുന്നതു സംബന്ധിച്ച് ചാവക്കാട്ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയെതുടര്‍ന്നു അധികൃതര്‍ ബസ്സ്‌ വീണ്ടും ലേലത്തില്‍ വെക്കുകയായിരുന്നു.
18 ലക്ഷം രൂപയാണ് ആദ്യം ബസിന് അധികൃതര്‍ വിലകെട്ടിയത്. പിന്നീടത് പലതവണ കുറച്ച് 11 ലക്ഷം രൂപയാക്കി. ഈ വിലക്കും ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇനിയും വില കുറയ്ക്കില്ലെന്നും, ലേലനടപടി ഉപേക്ഷിച്ച് ബസ് പൊളിച്ചു വില്‍ക്കുന്നതടക്കമുള്ള തുടര്‍ നടപടികളിലേക്ക് തങ്ങള്‍ കടക്കുകയാണെന്ന് റവന്യൂ ഉദ്യോസ്ഥര്‍ തീരുമാനിച്ചിരിക്കെയാണ്
ചാവക്കാട്ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയത്. ഇതേ തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് താലൂക്ക് ഓഫീസിലേക്കും ഉദ്യോഗസ്ഥര്‍ക്കും നിരവധി അന്വേഷണങ്ങളാണ് വന്നത്. തുടര്‍ന്നാണ് അധികൃതര്‍ പതിനാലാം തിയതി പുനര്‍ലേലം നടത്താന്‍ തീരുമാനിച്ചത്.ബുധനാഴ്ച രണ്ടു മണിക്ക് ആരംഭിച്ച ലേലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. 50000 രൂപ നിരത ദ്രവ്യo കെട്ടിവെച്ചാണ് ലേലത്തിൽ പങ്കെടുത്തത്. 11 ലക്ഷത്തിൽ നിന്നും തുടങ്ങിയ വാശിയേറിയ ലേലവിളിക്കവസാനം 15,02,000 രൂപയ്ക്കാണ് പി.കെ.സുകുമാരൻ ബസ് സ്വന്തമാക്കിയത്. ലേലത്തുകയുടെ 30 % ലേലം കൊണ്ടയാൾ അടച്ചിട്ടുണ്ടെന്നും ലേല സ്ഥിരീകരണത്തിനു ശേഷം ബസ് കൊണ്ടു പോകാവുന്നതാണെന്നും തഹസിൽദാർ അറിയിച്ചു.
ചാവക്കാട് താലൂക്കിന്റെ ചരിത്രത്തിൽ നടന്ന വാഹന ലേലത്തിൽ ലഭിച്ച ഏറ്റവും കൂടിയ തുകയാണിതെന്നും തഹസിൽദാർ അറിയിച്ചു.

തഹസിൽദാർ കെ.പ്രേംചന്ദ്, അഡീഷണൽ തഹസിൽദാർ സി.എം.ജോൺസൺ, ഡെപ്യൂട്ടി തഹസിൽദാർമാരായ എം.സി.സുരേഷ് കുമാർ, എം.കെ.കിഷോർ, കെ.എസ്. അനിൽകുമാർ, ടി.എ. പ്രശാന്തൻ, പുന്നയൂർകുളം വില്ലേജ് ഓഫീസർ പി.വി.ഫൈസൽ, സീനിയർ ക്ലർക്കുമാരായ എം.ആർ. രജിത്ത്, അജിത, രശ്മി, നൌഫല്‍ എന്നിവർ ലേലത്തിന് നേതൃത്വം നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.