mehandi banner desktop
Chavakkad online

കാട്ടിൽ മുഹമ്മദന്‍സ് ക്ലബ്ബിന് സ്വന്തം കെട്ടിടം – കട്ടിള വെച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : മുഹമ്മദന്‍സ് കാട്ടിലിന് ആസ്താന മന്ദിരം ഉയരുന്നു. കെട്ടിടത്തിന് കട്ടിള വെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു.  മുഹമ്മദന്‍സിന്റെ ലൈഫ് ലൈന്‍ ചാരിറ്റി ഓഫീസും ഹാളുമാണ് നിര്‍മ്മിക്കുന്നത്. സ്വന്തമായി വാങ്ങിയ സ്ഥലത്തു നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന് ആറുലക്ഷം രൂപ ചിലവ് വരും. സാമൂഹ്യ സാംസ്‌കാരിക കായിക ജീവകാരുണ്യ രംഗത്ത് ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന മുഹമ്മദന്‍സിന്റെ ഗള്‍ഫ് ലൈന്‍ ചാരിറ്റി ജീവകാരുണ്യ രംഗത്ത് ലക്ഷങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീര്‍ കട്ടിള വെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. പി വി കാദര്‍ ഹാജി മുഖ്യാതിഥിയായി. ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ സി മുസ്താഖലി, ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍  ഷംസിയ തൗഫീഖ്, പഞ്ചായത്ത് മെമ്പര്‍ അഷ്‌ക്കറലി, പി വി അബൂബക്കര്‍, സി ഹസന്‍കോയ, റാഫി വലിയകത്ത്,  പി വി മുസ്തഫ, റഊഫ് പി വി, മുജീബ് ആച്ചി,  വി കെ ദില്‍ദാര്‍, അഫ്‌നാന്‍ വി കെ, കെ എ സുനജാന്‍, റഫീക്ക് സി ബി  എന്നിവര്‍ സംബന്ധിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.