mehandi banner desktop
Chavakkad online

മൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റും, ഹാൻഡ് വാഷും വിതരണം ചെയ്തു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്: നഗരസഭ മൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റും, ഹാൻഡ് വാഷും വിതരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സി.എ.ഗോപപ്രതാപൻ വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് എൻ.എം ഹംസക്ക് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. അർഹരായവരുടെ വീട് കളിൽ നേരിട്ട് കിറ്റ് എത്തിച്ച് നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.വി.ഷാനവാസ്, കെ.എം.ഷിഹാബ്, എം.എസ്.ശിവദാസ്, ഷാജി കലിങ്ങൽ, അബ്ബാസ് താഴത്ത്, എൻ.കെ.സുനി, ആലഞ്ചേരി ശിവജീ എന്നിവർ നേതൃത്വം നൽകി. ഒന്നാംഘട്ട വിതരണമാണ് ഇപ്പോൾ നടന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.