mehandi new

പോലീസ് അറിയിപ്പ് -ചാവക്കാട് നാളെ കർശന ഗതാഗത നിയന്ത്രണം

fairy tale

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ചാവക്കാട് എത്തുന്നതിന്റെ ഭാഗമായി ചാവക്കാട് ഗതാഗതം കർശന നിയന്ത്രങ്ങൾക്ക് വിധേയമാക്കപ്പെടുമെന്ന് പോലീസ് അറിയിച്ചു.

നാളെ ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് പ്രിയങ്ക ഗാന്ധി ചാവക്കാട് എത്തുന്നത്.

പ്രിയങ്ക ഗാന്ധി കടന്നു പോകുന്ന ചേറ്റുവ മുത്തന്മാവ് ചാവക്കാട് മുതുവട്ടൂർ മമ്മിയൂർ ചാട്ടുകുളം കുന്നംകുളം റൂട്ടിൽ നാളെ ഉച്ചക്ക് പന്ത്രണ്ട് മണിമുതൽ 3.30 വരെയാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സമയത്ത് റോഡരികിലോ റോഡരികിലെ സ്ഥാപനങ്ങൾക്ക് മുന്നിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

ചേറ്റുവ മുതൽ ചാവക്കാട് വരെ ഈ സമയം വലിയ വാഹനങ്ങൾ ( കണ്ടയിനർ ലോറികൾ) കടത്തി വിടുന്നതല്ല. പൊന്നാനി ഭാഗത്ത്‌ നിന്നും വരുന്ന വലിയ വാഹനങ്ങൾ 3.30 വരെ മണത്തലയിൽ നിർത്തിയിടേണ്ടതാണ്.

ഉച്ചക്ക് പിന്ത്രണ്ടു മണിക്ക് ശേഷം ചാവക്കാട് ബസ്സ്റ്റാണ്ടിൽ ഒരു വാഹനവും പാർക്ക് ചെയ്യരുത്. യാത്രക്കാരുമായി സ്റ്റാണ്ടിൽ പ്രവേശിക്കുന്ന ബസ്സുകൾ യാത്രക്കാരെ ഇറക്കി പോകേണ്ടതാണ്. ബസ്സുകൾ ആവശ്യമെങ്കിൽ സിവിൽ സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.

സമ്മേളനത്തിന് എത്തുന്ന വാഹനങ്ങൾ ഒന്നരക്ക് മുൻപായി സമ്മേളന നഗരിയിൽ ആളുകളെ ഇറക്കി പോകേണ്ടതാണ്. ഒന്നരക്ക് ശേഷം വാഹനങ്ങളെ ഈ ഭാഗത്തേക്ക്‌ അനുവദിക്കില്ല.

സമ്മേളനത്തിന് എത്തുന്നവരുടെ ചെറുവാഹനങ്ങൾ ബി ആർ ഡി കാർ വേൾഡ് ന് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സിവിൽ സ്റ്റേഷന് സമീപം രണ്ടു ഗ്രൗണ്ടുകൾ ക്രമീകരിച്ചിട്ടുണ്ട്.

ചാവക്കാട് സെന്ററിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്നും ഗുരുവായൂർ എ സി പി ശ്രീജിത്ത് ടി പി അറിയിച്ചു.

planet fashion

Comments are closed.