Header

പുന്നയൂർ പഞ്ചായത്തിൽ അഴിമതി – വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂ.ഡി.വൈ.എഫ് മാർച്ച്

പുന്നയൂർ: അനധികൃത കെട്ടിട നിർമാണങ്ങൾക്ക് ഒത്താശ ചെയ്യുന്ന പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂ.ഡി.വൈ.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. അകലാട് പെട്രോൾ പമ്പ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു.

അനധികൃത കെട്ടിട നിർമ്മാണങ്ങൾക്ക് ഒത്താശ ചെയ്ത് കൊടുത്തതിലൂടെ പ്രസിഡണ്ട് വലിയ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്ന് യൂ.ഡി. എഫ്. പാർലമെന്ററി പാർട്ടി ലീഡർ എം.വി ഹൈദരലി പറഞ്ഞു. യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു .ഡി.വൈ.എഫ് പഞ്ചായത്ത് ചെയർമാൻ അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.

പ്രതിപക്ഷം നോട്ടീസ്‌ നൽകിയതിനെ തുടർന്ന് ഇന്ന് ഉച്ചക്ക് ശേഷം വിളിച്ച യോഗത്തിൽ പഞ്ചായത്ത്‌ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.
പ്രതിപക്ഷം വാർത്ത സമ്മേളനം വിളിച്ചും മാർച്ചിലൂടെയും വിഷയം പുറത്ത് കൊണ്ടുവന്നതിനെ തുടർന്ന് പ്രതിരോധത്തിലായതോടെയാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് യു ഡി എഫ് നേതൃത്വം അവകാശപ്പെട്ടു.

എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ചന്ദന മരം മുറിച്ചു കടത്തിയ വിഷയത്തിൽ ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാത്തത് അനാസ്ഥയാണെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും പിരിച്ച തുകയുടെ കണക്ക് ഇനിയെങ്കിലും പുറത്ത് വിടാൻ പ്രസിഡണ്ട് തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ, മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി സുരേന്ദ്രൻ മരക്കാൻ, യൂ.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.കെ കാദർ, കൺവീനർ സുലൈമു വലിയകത്ത്, സി അഷ്‌റഫ്, ആർ.വി മുഹമ്മദ് കുട്ടി, പി.എ നസീർ, ഐ.പി രാജേന്ദ്രൻ, കെ.കെ ഇസ്മായിൽ, പി.കെ ഹസ്സൻ, എം.സി മുസ്തഫ, എ.വി അലി, അഷ്ക്കർ കുഴിങ്ങര, നസീഫ് യൂസഫ്, മുനാഷ് മച്ചിങ്ങൽ, കെ നൗഫൽ, സി.എസ് സുൾഫിക്കർ, കബീർ ഫൈസി, ആഷിഫ്‌ അകലാട്, ഹുസൈൻ എടയൂർ എന്നിവർ സംസാരിച്ചു. യു.ഡി.വൈ.എഫ് പഞ്ചായത്ത് കൺവീനർ ശിഹാബ് അകലാട് സ്വാഗതവും പഞ്ചായത്ത് അംഗം ടി.വി മുജീബ് റഹ്‌മാൻ നന്ദിയും പറഞ്ഞു.

thahani steels

Comments are closed.