mehandi banner desktop
Chavakkad online

അങ്ങിനെ മാട്ടുമ്മലിൽ റേഷൻ കടയായി – കെ സ്റ്റോറും  അനുവദിക്കുമെന്ന് എം എൽ എ

Ft

കടപ്പുറം : അവസാനം കടപ്പുറം  മാട്ടുമ്മലിൽ റേഷൻകട ആരംഭിച്ചു. കിലോമീറ്ററുകൾ അപ്പുറമുള്ള റേഷൻകടയായിരുന്നു മാട്ടുമ്മൽ നിവാസികളുടെ ആശ്രയം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാട്ടുമ്മലിന് സ്വന്തം റേഷൻ കട ലഭിച്ചത്. നാട്ടുകാരുടെ ആഹ്ലാദാരാവങ്ങളോടെ എൻ കെ. അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അപേക്ഷകൾ സമർപ്പിക്കുന്ന മുറക്ക് തന്നെ കെ സ്റ്റോർ കൂടി അനുവദിക്കുമെന്ന് എം.എൽ.എ. പറഞ്ഞു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷെജീറ ഷാഹിർ സ്വാഗതം പറഞ്ഞു.

Jan oushadi

ജില്ലാ സപ്ളൈ ഓഫീസർ ടി. ജെ. ആശ, പഞ്ചായത്ത് മെമ്പർമാരായ എം.എസ് പ്രകാശൻ, റാഹില വഹാബ്, എ. കെ. മുനീർ, താലുക്ക് സപ്ളൈ ഓഫീസർ ടി.സി. ജലജ കുമാരി, കെ. വി അഷറഫ്, കെ. ഡി. വീരമണി, നാസർ ബ്ലാങ്ങാട്,  ഹംസ, വിനോദ് പണിക്കശ്ശേരി, കെ.എസ്. ഉണ്ണികൃഷ്ണൻ, പൃഥ്വിരാജൻ, എന്നിവർ സംസാരിച്ചു.

Comments are closed.