mehandi banner desktop
Chavakkad online

അനുസ്മരണ വിളംബര ഘോഷയാത്ര നടത്തി

Ft

ഗുരുവായൂര്‍ : കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍ വറതച്ചന്റെ ശ്രാദ്ധാചരണത്തിന്റെ ഭാഗമായി അനുസ്മരണ വിളംബര ഘോഷയാത്ര നടത്തി. തമ്പുരാന്‍പടി സെന്ററില്‍ നിന്ന് ദേവാലയത്തിലേക്ക് നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് ദേവാലയത്തില്‍ നൂറുകണക്കിന് വാഹനങ്ങളുടെ വെഞ്ചരിപ്പും നടന്നു. വികാരി ഫാ.നോബി അമ്പൂക്കന്‍ നേതൃത്വം നല്‍കി. അനുസ്മരണ ദിവ്യ ബലിക്ക് പാലയൂര്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസ് പുന്നോലി പറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. അസി.വികാരി അജീഷ് പെരിഞ്ചേരി, ട്രസ്റ്റിമാരായ സൈസണ്‍ മാറോക്കി, ജോമോന്‍ ചുങ്കത്ത്, ഡേവ്ഡ് വില്‍സന്‍, സണ്ണി കൊട്ടേക്കാലി, വറതച്ചന്‍ കര്‍മ്മ സമിതി പ്രസിഡന്റ് ബിജു അന്തിക്കാട്, ലാസര്‍ വാകയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Jan oushadi

Comments are closed.