mehandi banner desktop
Chavakkad online

നാടോടികളായെത്തി കുട്ടികുറുമ്പുകൾ അരങ്ങു തകർത്തു

fairy tale

planet fashion

മിസ്ബാഹ് അബ്ദുള്ള

കലോത്സവ നഗരി: ചാവക്കാട് ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ മൂന്നാം നാൾ കുട്ടിക്കുറുമ്പുകളുടെ ചുവടുകളോടെ അരങ്ങുണർന്നു. കൊച്ചു മിടുക്കന്മാരും മിടുക്കികളും തെയ്യന്താര പാടിയും കുട്ടനാടൻ വേഷമണിഞ്ഞും സർഗതാളം വേദിയിൽ നാടോടി നൃത്തമാടി. നിറഞ്ഞ സദസ്സിന് മുന്നിൽ സർഗ്ഗതാളം വേദിയിൽ എൽ പി വിഭാഗം കുരുന്നുകൾ നിറഞ്ഞാടി. കുട്ടന്റെ നാടായ കുട്ടനാടായിരുന്നു കുട്ടികളിൽ അധികവും പ്രമേയമാക്കിയത്. കുട്ടികളുടെ പ്രകടനം ഹൃദ്യമായിരുന്നെന്ന് കാണികളുടെ ബാഹുല്യം സാക്ഷ്യപ്പെടുത്തി.

Comments are closed.