mehandi new

പാലയൂർ മഹാതീർത്ഥാടനം നാളെ – ഒരുക്കങ്ങൾ പൂർത്തിയായി

fairy tale

പാലയുർ : 26-)o പാലയൂർ മഹാതീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
നാളെ കാലത്ത് ലൂർദ് കത്രീഡൽ നിന്നും രാവിലെ 4 മണിക്ക് ദിവ്യബലിയോടുകൂടി മുഖ്യ പദയാത്ര ആരംഭിച്ച് 11 മണിയോടുകൂടി പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ എത്തിച്ചേരും.
രണ്ടാം ഘട്ട മഹാ തീർത്ഥാടനം 2 മണിക്ക് ദിവ്യബലിയോട്കൂടി പാവറട്ടിയിൽ നിന്നും ആരംഭിച്ചു 4 മണിക്ക് പാലയൂരിൽ എത്തിച്ചേരും. തുടർന്ന് പൊതു സമ്മേളനവും ഉണ്ടായിരിക്കും.

മേജർ ആർക്കി എപ്പിസ്കോപൽ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയംപുരക്കൽ ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ മാർ ടോണി നീലംകാവിൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും. മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ച് തീർത്ഥാടകർക്കായി മാർതോമാ മേജർ ആക്കിഎപിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ രാവിലെ 6:30 മുതൽ തുടർച്ചയായി ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ എല്ലാവർക്കും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. ഇരുപതിനായിരം ഭക്ത ജനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇടവക, ഫൊറാന തലത്തിലെ എല്ലാ കമ്മിറ്റികളും സജീവമായി രംഗത്തുണ്ട്.

ഫോട്ടോ : ഫയൽ

planet fashion

Comments are closed.