mehandi new

മതിൽക്കൂട്ടം ഗുരുവായൂർ കുടുംബസംഗമം നടത്തി

fairy tale

ഗുരുവായൂർ : മതിൽക്കൂട്ടം കാരക്കാടിന്റെ കുടുംബസംഗമം കാരക്കാട് മച്ചിങ്ങൽപ്പടിയിൽ പൊതു പ്രവർത്തകൻ ആർ. വി. അബ്ദുൽമജീദ് ഉദ്ഘാടനം ചെയ്തു.  മതിൽക്കൂട്ടം നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ ഇത്തരം കൂട്ടായ്മകൾ പ്രകൃതിജീവനം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ സാധ്യമായ പ്രവർത്തനങ്ങളും ബോധവത്ക്കരണവും  നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലാ സാഹിത്യ സാംസ്കാരിക കായിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച മതിൽക്കൂട്ടം അംഗമായ ഹുസൈൻ ഗുരുവായൂരിനെയും കേരള യൂണിവേഴ്സിറ്റിയിലെ കോഴിക്കോട് ഗവ. ഡെന്റൽ കോളേജിൽ നിന്ന് എം. ഡി. എസിൽ ഫസ്റ്റ് റാങ്ക് നേടിയ റീഷ റിനീഷിനെയും ചടങ്ങിൽ ആദരിച്ചു.  

സംഗമത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം, കരകൌശലനിർമാണ മത്സരം, വിനോദ മത്സരങ്ങൾ എന്നിവ അരങ്ങേറി. ചിത്രരചനയിൽ എൽ.പി വിഭാഗത്തിൽ മുഹമ്മദ് ഫാദിൽ, യു.പി. വിഭാഗത്തിൽ മെഹറിൽ അമീർ, ഹൈസ്കൂൾ വിഭാഗത്തിൽ അജയ് കൃഷ്ണ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്നേഹ വിരുന്നും സംഗീത സദസ്സും നടന്നു. ‘കുടുംബ ജീവിതത്തിന്റെ താളം’ എന്ന വിഷയത്തിൽ ഹുസൈൻ വി.എം. മോട്ടിവേഷണൽ ക്ലാസ് നടത്തി. സലീം കെ.വി., സുനിൽ ബാലകൃഷ്ണൻ, അജിത് കുമാർ വി.കെ,  രണദേവ് മാധവൻ, എൻ.ആർ. സിദ്ധാർഥൻ, ടി.വി. മുഹമ്മദാലി, സുബൈർ വലിയകത്ത്, എന്നിവർ സംസാരിച്ചു. ലക്ഷ്മി സുനിൽ (ചില്ലു) കാര്യപരിപാടികൾ നിയന്ത്രിച്ചു.

planet fashion

Comments are closed.