mehandi new

കടലാമ ഹാച്ചറിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് ഡി എഫ് ഒ – ഫോറസ്റ്റ് ഉദ്യോഗസ്ഥർ സൂര്യ കടലാമ സംരക്ഷണ കേന്ദ്രം നന്ദർശിച്ചു

fairy tale

ചാവക്കാട്  : പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണകേന്ദ്രം തുശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വൈശാഖ് ഐ എഫ് എസിന്റെ നേതൃത്വത്തിലുള്ള സംഘം നന്ദർശിച്ചു. സൂര്യ കാലാമ സംരക്ഷണ സമിതി പ്രവർത്തകരായ പി. എ. സെയ്തുമുഹമ്മദ്, പി. എ. നസീർ, പി. എൻ. ഫായിസ്, പി. എ. ഷറഫുദ്ധീൻ,  കെ. എസ്. ഷംനാദ്  എന്നിവരുമായി കടലാമ സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

സൂര്യ ക്ലബ്ബിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക്‌ സ്വീകരണം നൽകി. തുടർന്ന് പുത്തൻകടപ്പുറം ബീച്ചിലെ കടലാമ സംരക്ഷണ ഹാചറി സന്ദർശിച്ചു. ഈ സീസണിൽ 8 കൂടുകളിലായി 891 മുട്ടകളാണ് ഹാച്ചറി യിലുള്ളത്, റെയ്ഞ്ച് ഓഫീസർ അശോക്‌ രാജ്, പ്രാബേഷനറി റെയ്ഞ്ച് ഓഫീസർ ആഷിക്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് യു എസ് സനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ ഉദ യുകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കടലാമ ഹാച്ചറിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്  നടപടികൾ സ്വീകരിക്കുമെന്ന് ഡി എഫ് ഒ പറഞ്ഞു.

planet fashion

Comments are closed.