mehandi new

ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം – കെ എൻ എം

fairy tale

വാടാനപ്പള്ളി: ആരാധനാലയങ്ങൾ മതനിരപേക്ഷതയുടെ അടയാളങ്ങൾ ആണെന്നതിനാൽ അവ സംരക്ഷിക്കപ്പെടണമെന്ന് കെ എൻ എം വാടാനപ്പള്ളിയിൽ സംഘടിപ്പിച്ച ക്യാമ്പയിൻ പ്രചാരണ യോഗം ആവശ്യപ്പെട്ടു. ഇന്ത്യ മതേതര രാജ്യമാണ് എന്നും അങ്ങനെ തന്നെ നിലനിൽക്കാനാണ് ഓരോ ഇന്ത്യക്കാരും ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ മതേതര സ്വഭാവം തകർക്കുന്ന രീതിയിൽ ആരാധനാലയങ്ങളുടെ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പരസ്പരം വർഗീയ സ്വഭാവവും ഫാസിസ്റ്റ് ചിന്താഗതികളും വെച്ചുപുലർത്തുന്നതിന് പകരം മാനവ സാഹോദര്യത്തിന്റെ മാതൃക നിലനിർത്താൻ നമുക്ക് കഴിയണമെന്നും യോഗം അഭിപ്രായപ്പെട്ടു. ശ്രേഷ്ഠ സമൂഹം ഉൽകൃഷ്ട മൂല്യങ്ങൾ എന്ന പ്രമേയത്തിൽ നടക്കുന്ന കെ എൻ എം സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായാണ് ജില്ലാ പ്രചരണ പരിപാടി നടന്നത്.

കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോക്ടർ  അബ്ദുൽ ഹസീബ് മദനി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഇ കെ.ഇബ്രാഹിംകുട്ടി മൗലവി ആമുഖഭാഷണം നടത്തി. ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, സുബൈർ പീടിയേക്കൽ എന്നിവർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഐഎസ്എം ജില്ലാ സെക്രട്ടറി അക്ബർ അലി, എം എസ് എം ജില്ലാ സെക്രട്ടറി മുഹമ്മദ് ഇഹ്സാൻ, താജുദ്ദീൻ സ്വലാഹി എന്നിവർ പ്രസംഗിച്ചു.

planet fashion

Comments are closed.