അസ്മി ആർട്ടാലിയ കലോത്സവം: എം.ഐ.സി. ഇംഗ്ലീഷ് സ്കൂളിന് രണ്ടാം റണ്ണറപ്പ് നേട്ടം

തിരൂർ: സമസ്ത ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ അസ്മി (Association of Samastha Minority Institutions) തിരൂർ നൂർ ലേക്കിൽ സംഘടിപ്പിച്ച കെ.ജി. കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എം.ഐ.സി. ഇംഗ്ലീഷ് സ്കൂൾ രണ്ടാം റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി.കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത യു.കെ.ജി. വിഭാഗം വിദ്യാർത്ഥിനി സൽവ ആർ.എ. മലയാളം ആക്ഷൻ സോങ്ങിൽ (Action Song) ഒന്നാം സ്ഥാനം നേടി സ്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ചു.കുട്ടികളുടെ മികച്ച പ്രകടനവും, അധ്യാപകരുടെ അർപ്പണബോധത്തോടെയുള്ള പരിശീലനവും, രക്ഷിതാക്കളുടെ അകമഴിഞ്ഞ പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. വ്യക്തിഗത ഇനത്തിൽ വിജയിയായ സൽവയ്ക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും, അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും, പിന്തുണ നൽകിയ രക്ഷിതാക്കൾക്കും സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.വിജയികളെ അനുമോദിച്ചുകൊണ്ട് നടന്ന ചടങ്ങിൽ വർക്കിംഗ് പ്രസിഡണ്ട് ത്രീസ്റ്റാർ കുഞ്ഞുമുഹമ്മദ് ഹാജി, സെക്രട്ടറി ഹാഷിം പി.പി., മാനേജർ അഹമ്മദ് കബീർ, പ്രിൻസിപ്പൽ ഫീജുല എന്നിവർ സംബന്ധിച്ചു




Comments are closed.