കായിക മികവിന് അംഗീകാരം; സംസ്ഥാന സ്കൂൾ ഗെയിംസിൽ തിളങ്ങിയ ഫർഹാന് ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻ. എസ്. എസ് യൂണിറ്റിന്റെ ആദരവ്

ഒരുമനയൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് ബാൾ ബാഡ്മിന്റൺ ജൂനിയർ, ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ഫർഹാനെ ശിശുദിനത്തോടനുബന്ധിച്ച് ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ് സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.”ഗെയിംസ് ആണ് എന്റെ ലഹരി, ലഹരിയോട് നോ പറയാം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് മാതൃകയാവുകയാണ് ഫർഹാൻ. ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശമായി കായികരംഗത്തെ മാറ്റിയ ഈ മിടുക്കന് സ്കൂളിലെ എൻ.എസ്.എസ്. വോളന്റീർമാരും അധ്യാപകരും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.ചടങ്ങിൽ വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ടി.എൻ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ജെയിൻ സി. ജോൺ, പി.ടി.എ. പ്രസിഡന്റ് നിഷാദ് മാളിയേക്കൽ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു. കായിക അധ്യാപകൻ റെമിൻ, അധ്യാപിക ബ്ലെസി ജോബ് എന്നിവർക്കൊപ്പം എൻ.എസ്.എസ്. വോളന്റീർമാരും സന്നിഹിതരായിരുന്നു.




Comments are closed.