mehandi new

ഹിന്ദുത്വ വംശീയതക്ക് താക്കീതായി യുവജന റാലിയും പൊതുസമ്മേളനവും – ഇന്ത്യയിലെ മുസ്‌ലിം സംഭാവനകൾ മായ്ക്കുന്തോറും തെളിഞ്ഞു വരുന്ന അദ്ഭുതം – സി ടി സുഹൈബ്

fairy tale

ചാവക്കാട് : ബാബരി മസ്ജിദിനു പിന്നാലെ നിരവധി പള്ളികൾ കൈയേറാൻ ശ്രമിക്കുന്ന ഹിന്ദുത്വ ഭീകരതക്ക് താക്കീതായി യുവജന റാലിയും പൊതുസമ്മേളനവും. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ചാവക്കാട് ബാബരി നഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങൾ അണിനിരന്നു. പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രിസഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. രാമക്ഷേത്രം വിശ്വാസമല്ല, കൈയേറ്റത്തിന്റെയും അനീതിയുടെയും അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാറിന്റെ സാംസ്കാരിക വ്യാപനത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ കേരളത്തിന്റെ ഭാവി ശോഭനമല്ല. ഭരണകൂടത്തിനെതിരായ വിമർശനത്തെ ദൈവത്തിനെതിരായ വിമർശനമായി ചിത്രീകരിക്കുകയാണ്. ഇന്ത്യയിലെ മുസ്‌ലിം സംഭാവനകൾ മായ്ക്കുന്തോറും തെളിഞ്ഞു വരുന്ന അദ്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്യാൻവാപി സംരക്ഷണ പോരാട്ടത്തിലെ സജീവ സാന്നിധ്യം ആബിദ് ശൈഖ് വാരണസി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം പ്രസിഡന്റ് പി.ടി.പി സാജിദ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ്, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന, ചേരമാൻ ജുമാ മസ്ജിദ് ഇമാം ഡോ. മുഹമ്മദ് സലീം നദ്‌വി, സംസ്കൃത പണ്ഡിതനും എഴുത്തുകാരനുമായ ഡോ. ടി.എസ് ശ്യാംകുമാർ, ഡോ. ഫാദർ വൈ. ടി. വിനയരാജ്, ചലചിത്ര സംവിധായകൻ പ്രശാന്ത് ഈഴവൻ, സിനി ആർട്ടിസ്റ്റ് ലാലി പി.എം തുടങ്ങിയവർ സംസാരിച്ചു. ജഫീർ അറഫാത്ത് ഖിറാഅത്ത് നിർവ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സ്വാഗതവും സംസ്ഥാന സെക്രട്ടറി തൻസീർ ലത്വീഫ് നന്ദിയും പറഞ്ഞു.

ചാവക്കാട് : ബാബരി മസ്ജിദിനു പിന്നാലെ നിരവധി പള്ളികൾ കൈയേറാൻ ശ്രമിക്കുന്ന ഹിന്ദുത്വ ഭീകരതക്ക് താക്കീതായി യുവജന റാലിയും പൊതുസമ്മേളനവും. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ചാവക്കാട് ബാബരി നഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങൾ അണിനിരന്നു. പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രിസഡന്റ് സി. ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. രാമക്ഷേത്രം വിശ്വാസമല്ല, കൈയേറ്റത്തിന്റെയും അനീതിയുടെയും അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാറിന്റെ സാംസ്കാരിക വ്യാപനത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ കേരളത്തിന്റെ ഭാവി ശോഭനമല്ല. ഭരണകൂടത്തിനെതിരായ വിമർശനത്തെ ദൈവത്തിനെതിരായ വിമർശനമായി ചിത്രീകരിക്കുകയാണ്. ഇന്ത്യയിലെ മുസ്‌ലിം സംഭാവനകൾ മായ്ക്കുന്തോറും തെളിഞ്ഞു വരുന്ന അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാൻവാപി സംരക്ഷണ പോരാട്ടത്തിലെ സജീവ സാന്നിധ്യം ആബിദ് ശൈഖ് വാരണസി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം പ്രസിഡന്റ് പി. ടി. പി സാജിദ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ. ശഫീഖ്, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി. കെ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന, ചേരമാൻ ജുമാ മസ്ജിദ് ഇമാം ഡോ. മുഹമ്മദ് സലീം നദ്‌വി, സംസ്കൃത പണ്ഡിതനും എഴുത്തുകാരനുമായ ഡോ. ടി.എസ് ശ്യാംകുമാർ, ഡോ. ഫാദർ വൈ.ടി. വിനയരാജ്, ചലചിത്ര സംവിധായകൻ പ്രശാന്ത് ഈഴവൻ, സിനി ആർട്ടിസ്റ്റ് ലാലി പി.എം തുടങ്ങിയവർ സംസാരിച്ചു. ജഫീർ അറഫാത്ത് ഖിറാഅത്ത് നിർവ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സ്വാഗതവും സംസ്ഥാന സെക്രട്ടറി തൻസീർ ലത്വീഫ് നന്ദിയും പറഞ്ഞു.

planet fashion

Comments are closed.