പുന്നയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

പുന്ന: കോൺഗ്രസ് 10-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പണം നഗറിൽ സമുചിതമായ രീതിയിൽ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും, ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിനവുമാണ് സംയുക്തമായി ആചരിച്ചത്.യുഡിഎഫ് ഗുരുവായൂർ നിയോജകമണ്ഡലം കൺവീനർ കെ വി ഷാനവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് രാജീവ് ചെഞ്ചേരി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ എസ് സന്ദീപ്, ദളിത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സി കെ ബാലകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മുബാറക് ഇബാറക്, പി കെ ഷക്കീർ, ചാവക്കാട് മണ്ഡലം സെക്രട്ടറിമാരായ പ്രസാദ് പോൾ, ഹക്കീം ഇമ്പറക്, കെ കൃഷ്ണൻ, ആർ വി അബ്ദുൽ ജബ്ബാർ, പി മുസ്തഫ പി എ, ബഷീർ, കമറു പുന്ന, എ എസ് സുരേഷ്, കുഞ്ഞു മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു. രാജ്യത്തിനും പ്രസ്ഥാനത്തിനും ഈ നേതാക്കൾ നൽകിയ സംഭാവനകളെ നേതാക്കൾ സ്മരിച്ചു.




Comments are closed.