mehandi banner desktop
Chavakkad online

കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം: വോളിബോൾ മത്സരങ്ങൾക്ക് തുടക്കമായി

Ft

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവ മത്സരങ്ങളുടെ ഭാഗമായുള്ള വോളിബോൾ മത്സരങ്ങൾക്ക് തുടക്കമായി. പഞ്ചായത്തിലെ ഇരുപത്തഞ്ചോളം ക്ലബുകൾ ഒരുക്കുന്ന വോളിബോൾ മത്സരങ്ങൾ വട്ടേക്കാട് നാട്ടുവേദി ഗ്രൗണ്ടിൽ വെച്ചാണ് നടന്നത്.​മത്സരങ്ങളുടെ ഉദ്ഘാടനം ഗുരുവായൂർ ഫയർഫോഴ്സ് ഓഫീസർ എസ്.ഡി. സജിത്ത് ലാൽ നിർവഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.​വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. അഷ്ക്കർ അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. ദിലീപ്കുമാർ, ഗുരുവായൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൻസാർ, കടപ്പുറം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അമൽജിത്ത്, പഞ്ചായത്ത് ഉദ്യോഗസ്ഥരായ സി.എസ്. സന്തോഷ് കുമാർ, ആർ.കെ. മുഹമ്മദ് ഷെഫീഖ്, വിവിധ ക്ലബ്ബംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Jan oushadi

Comments are closed.