mehandi banner desktop
Chavakkad online

സ്നേഹപ്പെയ്ത്ത് സംഗമം – ചാവക്കാട് ഗുരുവായൂർ സൗഹൃദ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി

Ft

ഗുരുവായൂർ : ജനങ്ങളിൽ സ്നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിച്ച് സൗഹൃദ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത ചാവക്കാട് ഗുരുവായൂർ മേഖലകളിൽ പ്രവർത്തിക്കുന്ന  ചാവക്കാട് സൗഹൃദവേദിയുടെ നേതൃത്വത്തിൽ സ്നേഹപ്പെയ്ത്ത് സംഘടിപ്പിച്ചു. 

Jan oushadi

ചാവക്കാട്, ഗുരുവായൂർ മേഖലയിൽ നിന്നുള്ള  സാമൂഹിക സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്തു. ഗുരുവായൂർ മേഴ്സി കോളേജ്ൽ വെച്ച് നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൾ ഇ ടി വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഗായത്രി മാഷ് അധ്യക്ഷത വഹിച്ചു,

രക്ഷധികാരികളായ പി. ഐ. സൈമൺ മാസ്റ്റർ, പി. അബുബക്കർ ഹാജി, വൈസ് പ്രസിഡൻ്റ് അക്ബർ, ഫൈസൽ പേരകം, നൗഷാദ് തെക്കുംപുറം, നിസാമുദ്ദീൻ, സി.വി സുരേന്ദ്രൻ, പ്രേമ ജി പിഷാരടി, രാധിക ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം. കെ.സലാഹുദ്ധീൻ സ്വാഗതവും ബാബു നസീർ നന്ദിയും പറഞ്ഞു.

Comments are closed.