mehandi new

ഇന്നലെ കാണാതായ തിരുവത്ര സ്വദേശിയുടെ മൃതദേഹം ഗുരുവായൂരിലെ ആശുപത്രിയിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞു

fairy tale

ചാവക്കാട്: ഇന്നലെ ശനിയാഴ്ച ഉച്ചക്ക് രണ്ടര മണിയോടെ വീട്ടിൽ നിന്നും പുറത്തുപോയി കാണാതായ തിരുവത്ര എ സി പ്പടിയിൽ താമസിക്കുന്ന പാലക്കൽ മജീദ് (61) ന്റെ മൃതദേഹം ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞു.  ധോത്തി വാങ്ങിക്കുന്നതിനായി സ്‌കൂട്ടറിലാണ് മജീദ് വീട്ടിൽ നിന്നും പുറത്തുപായത്. പിന്നീട് തിരിച്ചുവന്നില്ല. ഇന്ന് പോലീസിൽ പരാതിപ്പെട്ടതിനു ശേഷം അരമണിക്കൂറിനുള്ളിൽ അജ്ഞാത മൃതദേഹത്തെ കുറിച്ച് വിവരം ലഭിച്ചു. ഫോട്ടോ, സ്‌കൂട്ടറിന്റെ ചാവി എന്നിവ ബന്ധുക്കൾ തിരിച്ചറിഞ്ഞു. തുടർന്ന് ആശുപത്രിയിൽ ചെന്ന് മൃതദേഹം കണ്ട് സ്ഥിരീകരിച്ചു. 

ഇന്നലെ ഗുരുവായൂർ കിഴക്കേ നടയിൽ എത്തിയ മജീദ്, സ്‌കൂട്ടർ റോഡരികിൽ വെച്ച് തുണിക്കടയിലേക്ക് നടക്കുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. നാട്ടുകാർ ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആളെ തിരിച്ചറിയാത്തതിനാൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 

ഭാര്യ:  അസൂറ. മക്കൾ : മശ്ഹൂദ്, മസ്ന. ഖബറടക്കം നാളെ. 

planet fashion

Comments are closed.