mehandi new

ലഹരിക്കെതിരെ സര്‍വകക്ഷി നേതാക്കളുടെ കൂട്ടായ്മ

fairy tale

ചാവക്കാട്: മദ്യമയക്കുമരുന്ന് ഉപയോഗത്തിനും വില്‍പ്പനക്കുമെതിരെ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് മുഖ്യധാരാ രാഷ്ട്രീയ കക്ഷി നേതാക്കളുടെ കൂട്ടായ്മ പ്രവര്‍ത്തനമാരംഭിച്ചു.
നിയമ വിരുദ്ധ മദ്യ വില്‍പ്പനയും മയക്കുമുരുന്ന് വ്യാപനവും പ്രതിരോധിക്കുക, അനധികൃത മദ്യവില്‍പ്പന കേന്ദ്രവും മയക്കുമരുന്നു വിതരണ കേന്ദ്രവും കണ്ടത്തെുക, വില്‍പ്പനക്കാരുടേയും വിതരണക്കാരുടേയും വിശദ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട ഉന്നതാധികാരികള്‍ക്ക് കൈമാറുക, മദ്യ മയക്കുമരുന്ന് കേസുകളില്‍ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും അല്ലാത്തവരെ തുറന്നു കാണിക്കുകയും ചെയ്യുക, സ്കൂള്‍ കോളജ് തലങ്ങളില്‍ വ്യാപക പ്രചാരണവും ബോധവല്‍ക്കരണവും സംഘടിപ്പിക്കുക, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, മഹിളകള്‍, തൊഴിലാളികള്‍ എന്നവരുടെ സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങി വിവിധ കാര്യങ്ങളില്‍ സജീവമാകാന്‍ ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബറിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. സി.കെ വേണുവിനെ കണ്‍വീനറായി തെരഞ്ഞെടുത്തു. എം.കൃഷ്ണദാസ്, സി.എച്ച് റഷീദ്, കെ.കെ സുധീരന്‍, ദയാനന്ദന്‍ മാമ്പുള്ളി, പി അലിയാര്‍, ആര്‍.വി മുഹമ്മദ് കുട്ടി, പി അലിയാര്‍, എ.എച്ച് അക്ബര്‍, പി.വി ഷാജഹാന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

planet fashion

Comments are closed.