mehandi banner desktop

ഗുരുവായൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

fairy tale

ചാവക്കാട് : മാരക മയക്കു മരുന്നായ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.  കണ്ടാണശേരി  ചൊവല്ലൂർ  കറുപ്പം വീട്ടിൽ അബ്ദുൾ കരീം മകൻ അൻസാർ (24)ആണ് ചാവക്കാട് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 124.680 ഗ്രാം ഹാഷിഷ് ഓയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ചൊവ്വാഴ്ച്ച രാത്രി പത്തുമണിയോടെ ഗുരുവായൂർ ചൂണ്ടൽ പള്ളി റോഡിനു സമീപം വെച്ചാണ് അൻസാർ പിടിയിലായത്. ഒന്നരക്കിലോ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് 55 ദിവസം ജയിൽവാസം കഴിഞ്ഞ്  ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് ഹാഷിഷ് ഓയിലുമായി പിടിയിലായത്.  

planet fashion

 ചാവക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സി ജെ റിന്റോയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാമകൃഷ്ണൻ,  പ്രിവന്റീവ് ഓഫീസർമാരായ ബാഷ്പജൻ,ടി ആർ സുനിൽ, എ എൻ ബിജു, എം എ അക്ഷയ്കുമാർ, സജിത എസ്.സിനി,  അബ്ദുൽ റഫീഖ് എന്നിവർ അടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂപടിയത്.

Comments are closed.