mehandi banner desktop
Chavakkad online

അഫയൻസിന് കേരള ഹരിത മിഷന്റെ ആദരം

fairy tale

എടക്കഴിയൂർ: പുന്നയൂർ പഞ്ചായത്തിലെ അഫയൻസ് അസോസിയേഷനെ ഹരിത കേരള മിഷൻ ആദരിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ വൃക്ഷത്തൈ നടീൽ ക്യാമ്പയിൻ ഫലപ്രദമായ ഇടപെടൽ നടത്തിയതിനാണ് ആദരം ലഭിച്ചത്.

planet fashion

തൃശ്ശൂർ ടൗൺ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കെ എഫ് ആർ ഐ ഡയറക്ടർ കണ്ണൻ സി എസ് വാര്യറിൽ നിന്ന് അഫയൻസ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് എം. കെ. സിദ്ധി, സെക്രട്ടറി വി. കെ. മണി, ട്രഷറർ പി. എം. നിധിൻദാസ്, മുൻപ്രസിഡന്റ് ടി. എൻ. നസ്രുദീൻ, എക്സിക്യൂട്ടീവ് അംഗങ്ങമായ സി. കെ. കബീർ, വി. എ. ശിഹാബ്, എം. കെ. ഇല്യാസ്, കെ. ഐ റിംഷാദ്, മെമ്പർമാരായ കെ. എസ്. ബാദുഷ, എം. എം. സാലിഹ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

Comments are closed.