mehandi new

മുസ്ലിം ലീഗ് നേതാവ് എം. കുഞ്ഞുമുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനയോഗം

fairy tale

പുന്നയൂർ :- അവസാന ശ്വാസം വരെ പാർട്ടിയെ നെഞ്ചേറ്റിയ നേതാവാണ് എം. കുഞ്ഞുമുഹമ്മദെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് പറഞ്ഞു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞുമുഹമ്മദ് സാഹിബിന്റെ നിര്യാണത്തെ തുടർന്നുള്ള അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് പി.എ നസീർ അധ്യക്ഷത വഹിച്ചു.

planet fashion

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി. എം സാദിഖലി, ജില്ല പ്രസിഡന്റ് സി. എ മുഹമ്മദ്‌ റഷീദ്, ഡി.സി.സി സെക്രട്ടറി എം. വി ഹൈദരലി, സി.പി.ഐ.(എം)എൽ.സി സെക്രട്ടറി കെ. ബി ഫസലുദ്ദീൻ, എടക്കഴിയൂർ മഹല്ല് സെക്രട്ടറി ആർ. വി മുഹമ്മദ്‌കുട്ടി, പി. കെ സൈതാലികുട്ടി, കെ. കെ ഷുക്കൂർ, പി. കെ റഹീം, ഐ മുഹമ്മദാലി, ആർ. പി ബഷീർ, കെ. എ ഹാറൂൺ റഷീദ്, പി. എ ഷാഹുൽ ഹമീദ്, അസീസ് താണിപ്പാടം, പി. കെ ഷാഹുൽ ഹമീദ്, കെ. കെ ഹംസകുട്ടി, എം. വി ഷെക്കീർ, സി അഷ്‌റഫ്‌, പി. വി ഉമ്മർ കുഞ്ഞി, പി. കെ അബൂബക്കർ,സി. വി സുരേന്ദ്രൻ, കെ. കെ ഇസ്മായിൽ,സി മുഹമ്മദലി, സി ഷംസുദീൻ, പി. കെ ഹസ്സൻ, നൗഷാദ് തെരുവത്ത്, വി സലാം, സുലൈമു വലിയകത്ത്, ടി. കെ ഉസ്മാൻ, ഹംസ മന്ദലാംകുന്ന്, ടി. എ അയിഷ, കെ. എം സീനത്ത് എന്നിവർ സംസാരിച്ചു.

Comments are closed.