mehandi banner desktop
Chavakkad online

ഡൽഹിയിൽ സിപിഎം നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം:

Ft

ചാവക്കാട്: ഡൽഹിയിൽ സമരം ചെയ്ത സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഹോചിമിൻ സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെൻട്രലിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുയോഗം സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ടി.ടി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യപരമായ സമരങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സമീപനം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മഹിള അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷീജ പ്രശാന്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ആർ. രാധാകൃഷ്ണൻ, മാലികുളം അബ്ബാസ്, കെ.കെ. മുബാറക്ക്, ലോക്കൽ സെക്രട്ടറിമാരായ പി.എസ്. അശോകൻ, എ.എ. മഹേന്ദ്രൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.

Jan oushadi

Comments are closed.