mehandi banner desktop
Chavakkad online

ഇത് വേറെ രാജ്യം : നാട്ടികയിൽ വീണ്ടും ടോൾ പിരിവ്

Ft

നാട്ടിക : നാട്ടുകാരുടെ പ്രതിഷേധവും മന്ത്രിയുടെ നിർദേശവും അവഗണിച്ച് നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് വീണ്ടും ആരംഭിച്ചു. വിവരമറിഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ടോൾ പ്ലാസ തുറന്ന് പ്രവർത്തിചതിനെതിരെ ജനരോഷം ശക്തായിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധ പ്രകടനങ്ങളും ടോൾ പ്ലാസ ഉപരോധവും നടന്നിരുന്നു. ടോൾ പിരിവ് പ്രതിഫലിക്കുന്ന മേഖലയിൽ നിരവധി ഭാഗങ്ങളിൽ റോഡ് പണി പൂർത്തീകരിച്ചിട്ടില്ല. ഹൈവേ നിർമ്മാണം പൂർർത്തിയായി മാത്രമേ ടോൾ പിരിവ് അനുവദിക്കൂ എന്നായിരുന്നു നാട്ടുകാരുടെ നിലപാട്. നാട്ടിക, ഗുരുവായൂർ എം എൽ എ മാരും പ്രധിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പൊതുമരാമത് മന്ത്രി ടോൾ പിരിവ് നിർത്തിവെക്കാൻ നിർദേശിച്ചിരുന്നു. പ്രതിഷേധതെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തിവെച്ച ടോൾ പിരിവാണ് ഇന്ന് വീണ്ടും പുനരാരംഭിച്ചത്. ഇതല്ല ഞങ്ങളുടെ മന്ത്രി ടോൾ പ്ലാസ വേറെതന്നെ രാജ്യമാണെന്നാണ് ടോൾ പിരിവ്ല നടത്തുന്നവരുടെ നിലപാട്.

Jan oushadi

Comments are closed.