mehandi banner desktop
Chavakkad online

ലൈഫ് പദ്ധതി: ഭവന നിർമ്മാണത്തിന് പുതിയ അപേക്ഷകൾ ക്ഷണിക്കണം; സഹായധനം 6 ലക്ഷമായി ഉയർത്തണം – സി മുഷ്താഖ് അലി

Ft

ചാവക്കാട് : സംസ്ഥാനത്ത് പാവപ്പെട്ടവരുടെ ഭവന നിർമ്മാണത്തിനായി പുതിയ അപേക്ഷകൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുഷ്താഖ് അലി ആവശ്യപ്പെട്ടു. ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം അവസാനമായി അപേക്ഷ ക്ഷണിച്ചത് 2020-ലാണ്. കഴിഞ്ഞ ആറ് വർഷമായി പുതിയ അപേക്ഷകൾ സ്വീകരിക്കാത്തത് സാധാരണക്കാരായ ജനങ്ങളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.മുൻകാലങ്ങളിൽ എല്ലാ വർഷവും ഗ്രാമസഭകൾ മുഖേന ഭവന നിർമ്മാണത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാറുണ്ടായിരുന്നു. എന്നാൽ വർഷങ്ങളായി ഈ നടപടി നിലച്ചതോടെ, തുണ്ട് ഭൂമി വാങ്ങി വീടുപണിയാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് നിർധന കുടുംബങ്ങൾ വഴിയാധാരമായ അവസ്ഥയിലാണ്.സർക്കാരിൽ നിന്ന് ലഭിക്കുന്ന നാല് ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് പാവപ്പെട്ട കുടുംബങ്ങളുടെ ഏക ആശ്രയം. എന്നാൽ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും നിലവിലെ സാഹചര്യങ്ങളും കണക്കിലെടുത്ത്, ഈ സഹായധനം നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Jan oushadi

Comments are closed.