mehandi banner desktop
Chavakkad online

വാഹനമിടിച്ച് മരിച്ചത് മുതുവട്ടൂരിലെ ഇസ്തിരിക്കടയിലെ ജീവനക്കാരൻ ചന്ദ്രൻ

Ft

ചാവക്കാട്: മുതുവട്ടൂർ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് മുതുവട്ടൂരിലെ ഇസ്തിരികടയിലെ ജീവനക്കാരനായ പാലക്കാട് നെന്മാറ വിത്തിനശേരി സ്വദേശി ചന്ദ്രൻ (54). ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.ഭക്ഷണം കഴിക്കാനായി ഇറങ്ങിയ ചന്ദ്രനെ ആദ്യം ഒരു ഇന്നോവ കാർ തട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് പിന്നാലെ വന്ന മറ്റൊരു കാർ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ചന്ദ്രനെ ഇടിച്ചു വീഴ്ത്തിയ വാഹനം നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഉടൻ തന്നെ സമീപത്തെ മുതുവട്ടൂർ രാജാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്കേറ്റ ചന്ദ്രനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചെങ്കിലും മരണം സംഭവിച്ചു

Jan oushadi

https://chavakkadonline.com/pedestrian-dies-after-being-hit-by-a-vehicle-at-muthuvattur-chavakkad/

Comments are closed.