mehandi new

ചാവക്കാട് കടപ്പുറം കടലാമ മുട്ടയിടാനെത്തി

fairy tale

ചാവക്കാട് : ചാവക്കാട് കടപ്പുറം കടലാമ മുട്ടയിടാനെത്തി. തിങ്കളാഴ്ച രാത്രിയിലാണ് കടപ്പുറം വെളിച്ചണ്ണപ്പടിയിൽ വേലിയേറ്റത്തിൽ ഉണ്ടായ മണൽ തിട്ടയിൽ കടലാമ മുട്ടയിടാനെത്തിയത്. പ്രദേശത്തുള്ള സാംസ്കാരിക പ്രവർത്തകരായ ഹസീബ്, മെഹറൂഫ്, ആശിഖ്, ജലാൽ എന്നിവർ അറിയിച്ചതിനെ തുടർന്ന് പുത്തൻകടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതി പ്രവർത്തകരായ പി. എ.സെയ്ദുമുഹമ്മദ്, പി. എ.നസീർ, കെ. എസ്. ഷംനാദ്, കെ. എ.റൗഫ്, പി. എ. നെജീബ്, പി. എ. ഫൈസൽ, എ. എൻ. ഫായിസ് എന്നിവർ മുട്ടകൾ പുത്തൻ കടപ്പുറം സൂര്യ കടലാമ ഹാച്ചറിയിലേക്ക്മാറ്റി.

planet fashion

100 മുട്ടകൾ ഉണ്ടായിരുന്നു. ഈ സീസണിൽ ആദ്യമായി മുട്ടയിടാനെത്തിയ കടലാമയാണ്‌ ഇത്. കഴിഞ്ഞ സീസണിൽ 74 കടലാമകളാണ് സൂര്യ കാലാമ സംരക്ഷണ പ്രദേശത്ത് മുട്ടയിടാനെത്തിയത്.

Comments are closed.