mehandi new

തിരുവത്ര ശിവക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ തിരുവാതിര ആഘോഷിക്കും

fairy tale

ചാവക്കാട്: തിരുവത്ര മഹാ ശിവക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം സമൂചിതമായി ആഘോഷിക്കുമെന്ന് മാതൃസമിതി പ്രസിഡന്റ് സുമ ഗംഗാധരന്‍, സെക്രട്ടറി ധന്യ ജയരാജ്, ട്രഷറര്‍ ശാമള പരമന്‍, ക്ഷേത്രം പ്രസിഡന്റ് തനീഷ് കണ്ടം പുള്ളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി രണ്ട്, മൂന്ന്, തിയതികളിലാണ് മഹാ തിരുവാതിര മഹോത്സവം നടക്കുന്നത്. രണ്ടാം തിയതി ദീപാരധനക്കു ശേഷം തിരുവത്ര ഗ്രാമകുളം കാര്‍ത്ത്യായനി ഭഗവതി ബ്രഹ്മരക്ഷസ് ക്ഷേത്രത്തില്‍ നിന്ന് പാർവതി ദേവിയുടെ പട്ടും താലിയും എഴുന്നള്ളിപ്പ് പുറപ്പെടും. മൂന്നാം തിയതി തിരുവാതിര ദിനത്തിൽ പൂജ, പട്ടും താലിയും ചാര്‍ത്തല്‍, നടക്കല്‍ പറ എന്നിവയുണ്ടാകും.

planet fashion

ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര സന്നിധിയില്‍ മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിര കളി അരങ്ങേറും. 15 ടീമുകൾ പങ്കെടുക്കും. എല്ലാ ടീമുകള്‍ക്കും സമ്മാനങ്ങളും നല്‍കുന്നുണ്ട്. 2017 ലാണ് ക്ഷേത്ര മാത്യ സമിതി രൂപം കൊള്ളുന്നത്. സമിതി വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. വളരെ പഴക്കമുള്ള ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവത്ര മഹാ ശിവക്ഷേത്രം (സ്വയംഭൂ:).

തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് രാത്രി 1500 അന്നദാനവും സംഘടിപ്പിച്ചിട്ടുണ്ട്. ക്ഷേത്രം കമ്മിറ്റി ഭാരവാഹികളുടെയും, വിശ്വാസികളുടെയും, സഹകരണവും, സഹായങ്ങളുമാണ് മാതൃ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Comments are closed.