mehandi new

എസ്ഡിപിഐ പുന്നയൂർക്കുളം – പതിനെട്ടാം വാർഡ് മെമ്പർ ബുഷറ സുബൈറിന് സ്വീകരണം നൽകി

fairy tale

പുന്നയൂർക്കുളം :പുന്നയൂർക്കുളം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ കരസ്ഥമാക്കിയ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് മെമ്പർ ബുഷറ സുബൈറിന് എസ്ഡിപിഐ പഞ്ചായത്ത്‌ കമ്മിറ്റി സ്വീകരണം നൽകി. പാർട്ടിയുടെ ദേശീയ സമിതി അംഗം മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിച്ചു. രാജ്യത്ത് ഉടനീളം നടക്കുന്ന ഫാസിസ്റ്റ് വത്കരണത്തിന് കേരളത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കാൻ വി ഡി സതീശന്റെ നിലപാടുകൾ സഹായകമാകുമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്‌ സക്കറിയ പൂക്കാട്ട് അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്‌ കെവി അബ്ദുൾ നാസർ, ജില്ലാ ജനറൽ സെക്രട്ടറി ടി എം അക്ബർ, ജില്ലാ ട്രഷറർ യഹിയ മന്ദലാം കുന്ന്, മണ്ഡലം പ്രസിഡന്റ്‌ ഡോ.സക്കീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

planet fashion

പാർട്ടി പഞ്ചായത്ത്‌ സെക്രട്ടറി ആഷിഫ് മാലിക്കുളം സ്വാഗതം പറഞ്ഞ യോഗത്തിന്, ജോയിന്റ് സെക്രട്ടറി ഫാരിസ് വടക്കൂട്ട് നന്ദി പ്രകാശിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ജബ്ബാർ അണ്ടത്തോട്, മണ്ഡലം ഓർഗാനിസിംഗ് സെക്രട്ടറി ഷഫീദ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുബൈർ ഐനിക്കൽ, ട്രഷറര്‍ ആഷിൽ പാണക്കാട്ട് എന്നിവർ പങ്കെടുത്തു

Comments are closed.