തിരുവെങ്കിടം നായർ സമാജം മന്നംജയന്തി ആഘോഷിച്ചു

ഗുരുവായൂർ : തിരുവെങ്കിടം നായർ സമാജം 149>o മന്നം ജയന്തി ആഘോഷിച്ചു. സാമൂഹിക പരിഷ്കർത്താവും, നവോത്ഥാന നായകനും, സാമുദായികാചാര്യനുമായ കർമ്മയോഗി മന്നത്ത് പത്മനാഭന്റെ 149>o ജയന്തി ദിനാചരണം തിരുവെങ്കിടം നായർ സമാജം സമുച്ചിതമായി ആഘോഷിച്ചു. സമാജം ഹാളിൽ മന്നത്ത് പത്മനാഭന്റെ കമനീയ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് സമൂഹപ്രാർത്ഥനയും. സൗഹാർദ്ദ പ്രതിജ്ഞയും നിർവഹിച്ചു.

ശേഷംനടന്ന ജയന്തി സമ്മേളനം സമാജം പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ആലക്കൽ അദ്ധ്യക്ഷനായി. എ. സുകുമാരൻ നായർ ജയന്തി ദിന സന്ദേശം നൽകി. രാജഗോപാൽ കാക്കശ്ശേരി, എം. സുരേന്ദ്രൻ നായർ, രാധാകൃഷ്ണൻ മനയത്ത്, കുമാരി ചന്ദ്രൻ, വസന്ത. എം നായർ എന്നിവർ പ്രസംഗിച്ചു.
ചരിത്ര ഗാഥകളിൽ തങ്ക ലിപികളാൽ കുറിയ്ക്കപ്പെട്ട നവോത്ഥാന മൂല്യ സമർപ്പിതമായ ഐതിഹാസികമായ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന് സാരഥ്യം നൽകിയ മന്നത്ത് പത്മനാഭന് എന്നും ഓർമ്മിക്കത്തക്കവിധം ഉച്ചിതമായ സ്മാരകം ഗുരുവായൂരിൽ സ്ഥാപിക്കുന്നതിന് ഗുരുവായൂർ ദേവസ്വവും, നഗരസഭയും മുന്നോട്ട് വരണമെന്നും ജയന്തി സമ്മേളനം ആവശ്യപ്പെട്ടു. ചടങ്ങിൽ മധുരവിതരണവും നടത്തി

Comments are closed.