mehandi new

ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ എൻ എസ് എസ് സപ്ത ദിന ക്യാമ്പിന് തുടക്കമായി

fairy tale

ചാവക്കാട്: ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് സപ്ത ദിന ക്യാമ്പ് ഒരുമനയൂർ എ യു പി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ പ്രധാന പ്രൊജക്റ്റായ സേ നോ ടു ഡ്രഗ്സ് പ്രൊജക്റ്റിന്റെ ഭാഗമായി മുക്തി ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചു ചാവക്കാട് ബീച്ചിൽ ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു. ചാവക്കാട് കൗൺസിലർ ഹിബ മിശിഹാദ് ഉദ്ഘാടനം ചെയ്തു. വിമുക്തി ജില്ലാ കോർഡിനേറ്റർ ഷഫീക്, ചാവക്കാട് എക്സ്സൈസ് ഓഫീസർ ബിനോജ് എന്നിവർ ബോധവത്കരണം നടത്തി. സംഗീതമാണ് ലഹരി എന്ന പരിപാടിയിലൂടെ കുട്ടികൾ, പാട്ട്, ഫ്ലാഷ് മൊബ് എന്നിവ അവതരിപ്പിച്ചു.

planet fashion

ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കാളികളായി. അധ്യാപിക അനു വിൽ‌സൺ, പ്രോഗ്രാം ഓഫീസർ പി എം തജ്‌രി, കരുണ ഫൗണ്ടേഷൻ റിട്ടയേർഡ് ഡെപ്യൂട്ടി എസ് പി കെ ബി സുരേഷ്, വോളന്റീർസ് എന്നിവർ നേതൃത്വം നൽകി.

Comments are closed.