സഹജം സുന്ദരം സർവ്വേ ശ്രദ്ദേയമായി

ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് വി എച് എസ് എസ്, എൻ എസ് എസ് സപ്ത ദിന ക്യാമ്പിന്റെ ഭാഗമായി നടത്തിയ സഹജം സുന്ദരം സർവ്വേ ശ്രദ്ദേയമായി. കൃതിമ സൗന്ദര്യ വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ചാണ് സഹജം സുന്ദരം സർവ്വേ. സംസ്ഥാന ഡ്രഗ് കണ്ട്രോൾ വകുപ്പിന്റെ ഓപ്പറേഷൻ സൗന്ദര്യ പ്രൊജക്റ്റ് ആയി സഹകരിച്ചായിരുന്നു സർവ്വേ. ഒരുമനയൂർ പഞ്ചായത്തിലെ 5,6,7 വാർഡുകളിലായിരുന്നു ബോധവൽക്കരണവും സർവ്വേയും നടത്തിയത്. സേഫ്റ്റി സ്പാർക് സർവ്വേ – വൈദ്യതി അപകട രഹിത കേരളം എന്ന പ്രൊജക്റ്റ് കെ എസ് ഇ ബി യുമായി സഹകരിച്ചും സംഘടിപ്പിച്ചു. 100 വീടുകളിലാണ് സർവ്വേ നടത്തിയത്. പ്രോജെക്ടിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് 85% പേർക്കും അറിവുണ്ടെന്നാണ് സർവ്വേ കണ്ടെത്തിയത്. 41 വോളന്റീർസ് ആണ് സർവ്വേയിൽ പങ്കെടുത്തു. പി ടി എ പ്രസിഡന്റ് നിഷാദ് മാളിയേക്കൽ, പ്രോഗ്രാം ഓഫീസർ പി എം തജ്രി, എന്നിവർ നേതൃത്വം നൽകി


Comments are closed.