mehandi banner desktop

നേർച്ചയുടെ പേരിൽ വാദ്യമേളങ്ങൾ കൊണ്ടുള്ള പേക്കൂത്തുകൾ തെറ്റ് – മുള്ളൂർക്കര മുഹമ്മദലി സഖാഫി

fairy tale

പാലയൂർ: തെക്കൻ പാലയൂർ കാഞ്ഞിരമറ്റം കൂട്ടായ്മയുടെ നേതൃത്വത്തിൽ മർഹും കാഞ്ഞിരമറ്റം ശൈഖ് ഫരീരുദ്ധീൻ (റ ) ഔലിയായുടെ ആണ്ട് നേർച്ചയും മത പ്രഭാഷണവും ദുആ സമ്മേളനവും ജാതി മത്തിന് അതീതമായി തെക്കൻ പാലയൂർ ഫാരീരുദീൻ നഗറിൽ വെച്ചു സംഘടിപ്പിച്ചു. ചാവക്കാട് മഹല്ല് ജുമു അത്ത് പള്ളി ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി ആണ്ട് നേർച്ച ഉദ്ഘാടനം ചെയ്തു.

planet fashion

ഔലിയാക്കളുടെ പേരിൽ നേർച്ച എന്ന് പറഞ്ഞു കൊണ്ട് വാദ്യമേളങ്ങളും മറ്റും കൊണ്ട് വന്ന് പേക്കൂത്തുകൾ നടത്തുന്നത് തെറ്റാണ് എന്ന് മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് മുള്ളൂർക്കര മുഹമ്മദലി സഖാഫി പറഞ്ഞു.ചടങ്ങിൽ ബദരിയ്യ പള്ളി ഖത്തീബ് സത്താർ ദാരിമി, അഷ്‌റഫ്‌ സഖാഫി, സാദിഖ് മുസ്ലിയാർ,കൂട്ടായ്മ ഭാരവാഹികളായ സൈബക്, സുബൈർ, ഖാലിദ് എൻ കെ, സി എം മൻസൂർ,ശരത് സാന്നിധ്യം ഉണ്ടായിരുന്നു. ഇന്നും നാളെയും ആണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

Comments are closed.