അങ്ങാടിത്താഴം മഹല്ലിൽ എസ് ഐ ആർ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: അങ്ങാടിത്താഴം മഹല്ല് ജുമുഅത്ത് പള്ളി കമ്മിറ്റിയും ചാവക്കാട് വി ഹെല്പ് ഓൺലൈൻ സെന്റ്ററും സംയുക്ത ആഭിമുഖ്യത്തിൽ എസ് ഐ ആർ ( SIR ) ക്യാമ്പ് സംഘടിപ്പിച്ചു. ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി സംഘടിപ്പിച്ച കേമ്പ് എസ് ഐ ആറുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ ഉപകാരപ്പെട്ടുവെന്ന് മഹല്ല് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കളിയത്ത് പറഞ്ഞു.

മഹല്ല് സെക്രെട്ടറിയും വാർഡ് കൗൺസിലറുമായ നൗഷാദ് അഹമ്മു, എൻ കെ ഷംസുദ്ധീൻ, അനീഷ് പാലയൂർ, നൗഷാദ് നെടുപറമ്പിൽ, നാസർ കോനയിൽ, സാലിഹ് കാളിയത്, മുഹമ്മദുണ്ണി, ഷജീർ, ഷമീർ മോസ്കോ, മുനീർ, ഇല്യാസ് ബുർഹാൻ, സാലി, ഷാജി, കൗൺസിലർ മാരായ, ആരിഫ് പാലയൂർ, ആസിഫ് പാലയൂർ, ബി എൽ ഒ മാരായ നിഷാദ്, രാധിക, നിഷാന്ത്, ഷെറിൻ ടീച്ചർ പൊതു പ്രവർത്തകരായ സൂരജ്, മോഹൻ കുമാർ, സിയാൻ മാളിയേക്കൽ, ഷംസീർ മോസ്കോ എന്നിവർ പങ്കെടുത്തു.

Comments are closed.