ഗുരുവായൂർ നഗരസഭ : റിപ്പബ്ലിക് ദിനാഘോഷ സംഘാടകസമിതി രൂപീകരിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. റിപ്പബ്ലിക് പരേഡ്, വർണ്ണാഭമായ ഘോഷയാത്ര, പതാക ഉയർത്തൽ, ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, ദേശീയ സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച പ്രതിഭകളൾക്കുള്ള ആദരം 2026, കേരളോത്സവ വിജയികളൾക്കുള്ള സമ്മാനദാനം തുടങ്ങിയ പരിപാടികളൾ സംഘടിപ്പിക്കും. നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ചെയർ പേഴ്സണായുള്ള 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.

യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ.കെ ജോതിരാജ്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാനി റെജി, വി. അനൂപ്, ബിന്ദു അജിത് കുമാർ, എ.ടി ഹംസ, രതി ജനാർദ്ദനൻ, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ്കുമാർ, കൗൺസിലർ മാർ, നഗരസഭഉദ്യോഗസ്ഥർ, സ്കൂൾ, കോളേജ് പ്രധാന അധ്യാപകർ, പൗരപ്രമുഖർ എന്നിവർ പങ്കെടുത്തു.

Comments are closed.