mehandi banner desktop

ചാവക്കാട് ആൽഫ പാലിയേറ്റീവ് കെയറിന് പുതിയ നേതൃത്വം

fairy tale

ഒരുമനയൂർ : ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ ജനറൽ ബോഡിയും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു. പ്രസിഡന്റ്‌ എൻ. കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പി. സി. മുഹമ്മദ്‌ കോയ സ്വാഗതം പറഞ്ഞു. സുബൈദ റഷീദ് പ്രവർത്തന റിപ്പോർട്ടും അർവ ബാബു ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു.

planet fashion

ആൽഫ കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ വരണാധികാരിയായി പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പി. കെ. ഫിയാസ് ( പ്രസിഡന്റ്‌ ), എൻ. കെ. ബഷീർ ( ജനറൽ സെക്രട്ടറി ), വി. കെ. സൈനുൽ ആബിദീൻ ( ട്രഷറർ ), എന്നിവരെയും വൈസ് പ്രസിഡന്റ്‌മാരായി എ. വി. മുഷ്ത്താഖ് അഹമ്മദ്, അഷ്‌റഫ്‌ കുഴിപ്പന, സുബൈദ റഷീദ് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എ. വി. ഹാരിസ്, പി. സി. മുഹമ്മദ്‌ കോയ, ഹസീന കുഴിപ്പന എന്നിവരെയും ജോയിന്റ് ട്രഷററായി ഫഹീമ സലീമിനെയും തെരഞ്ഞെടുത്തു.

പി. കെ. മുഹമ്മദ്‌ ഇക്ബാൽ, വി. കെ. ശംസുദ്ധീൻ, എ.സി. ബാബു, എ. വി. നിയാസ് അഹമ്മദ്, ആർ.എസ്സ്. മെഹബൂബ്, ഹസീന അഷ്‌റഫ്‌, സബീന ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. വി. കെ. സൈനുൽ ആബിദീൻ നന്ദി പറഞ്ഞു.

Comments are closed.