mehandi banner desktop
Chavakkad online

കുഞ്ചേരി സ്നേഹസ്പർശം കൂട്ടായ്മ റംസാൻ കിറ്റുകൾ വിതരണം ചെയ്തു

Ft

​ചാവക്കാട്: കുഞ്ചേരി സ്നേഹസ്പർശം കിറാമൻകുന്ന് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്കായി റംസാൻ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം വി. സിദ്ധിഖ് ഹാജി നിർവ്വഹിച്ചു. എ.വി. ഷറഫുദ്ധീൻ അധ്യക്ഷനായ ചടങ്ങിൽ ബഷീർ മാരാത്ത് സ്വാഗതം പറഞ്ഞു.

Jan oushadi

​റംസാൻ കാലത്തെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കിറാമൻകുന്ന് കൂട്ടായ്മ കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്തത്. ചടങ്ങിൽ എ.വി. അൻവർ, എ.വി. കുഞ്ഞി മുഹമ്മദ് ഹാജി, ആർ.വി. മുഹമ്മദ് കുട്ടി, പി.എൻ. ബാബുരാജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പരപ്പിൽ സലിം നന്ദി രേഖപ്പെടുത്തി.

Comments are closed.