കൂട്ടുങ്ങൽ ചത്വരത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും രക്തദാന ക്യാമ്പും

ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ടിന്റെയും ചാവക്കാട് ജനമൈത്രീ പോലീസിന്റെയും നേതൃത്വത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ കൂട്ടുങ്ങൽ ചത്വരത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് കാലത്ത് 9 മണിക്ക് ഗുരുവായൂർ എ.സി.പി സുരേന്ദ്രൻ മങ്ങാട്ട് ഉദ്ഘാടനവും ചാവക്കാട് സി. ഐ രമേശ്, ഗാന്ധി അനുസ്മരണ പ്രഭാഷണവും നിർവഹിക്കുമെന്ന് നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് പ്രസിഡന്റ് സി.കെ. ഹക്കീം ഇമ്പാർക്ക്, സെക്രട്ടറി ബദറുദ്ധീൻ ഗുരുവായൂർ, ട്രഷറർ വി.സി.കെ. ഷാഹുൽ എന്നിവർ അറിയിച്ചു.




Comments are closed.