മലർവാടി ബാലസംഘം മഴവിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

പുന്നയൂർ : എടക്കഴിയൂർ ഏരിയ മലർവാടി ബാലസംഘം മഴവിൽ ചിത്ര രചന മത്സരം സംഘടിപ്പിച്ചു. എടക്കഴിയൂർ ആർ പി എം എം യു പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ താഹിർ മന്ദലാംകുന്ന് പാരന്റിങ് ക്ലാസ്സെടുത്തു. ഐ. മുഹമ്മദാലി കുട്ടികളുമായി സംവദിച്ചു. വിജയികൾക്ക് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് റസ്ന റഹീം സമ്മാനങ്ങൾ വിതരണം ചെയ്തു. ഏരിയ പ്രസിഡണ്ട്അബ്ദുൽ സമദ് അണ്ടത്തോട് അദ്ധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ സലീം ആച്ചപ്പുള്ളി ആശംസ പ്രസംഗo നടത്തി. ലുബ്‌ന ബക്കർ, കുഞ്ഞുമുഹമ്മദ്, അലി മന്നലാംകുന്ന്, കെ ഹനീഫ, ഹാജറ കമറു, ഹഫ്സ അബൂബക്കർ എന്നിവർ നേതൃത്വം നൽകി. ഏരിയ കോർഡിനേറ്റർ കമറുദ്ദീൻ സ്വാഗതവും ഏരിയ വനിത കോർഡിനേറ്റർ മുബീന ഉസ്മാൻ നന്ദിയും പറഞ്ഞു.

Comments are closed.