mehandi banner desktop

കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം – രണ്ട് പേർക്ക് പരിക്ക്

fairy tale

ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ഗവൺമെന്റ് ആശുപത്രിക്ക് മുൻവശം കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുൻവശത്താണ് അപകടം സംഭവിച്ചത്.

planet fashion

​മലപ്പുറം പാങ്ങ് സ്വദേശികളായ കാറ്റുവില വീട്ടിൽ മഞ്ജുഷ (25), ആര്യ (24) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്ക് മറിയുകയായിരുന്നു.

​അപകടം നടന്ന ഉടനെ എടക്കഴിയൂർ കെൻസ് ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഉടൻ തന്നെ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Comments are closed.