
ചാവക്കാട്: ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു. ചാവക്കാട് തെക്കഞ്ചേരി അമ്പലത്തു വീട്ടിൽ ഹനീഫ മകളും വെളിയംങ്കോട് റഫീഖ് ഭാര്യയുമായ, അജി എന്ന റൂസീന (36)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ ഗുരുവായൂരിൽ വെച്ചായിരുന്നു അപകടം. മണത്തല നേർച്ച കണ്ട് ഭർത്താവ് റഫീഖിനോടൊപ്പം ബൈക്കിൽ താമസസ്ഥലമായ ഗുരുവായൂരിലേക്ക് കുന്നതിനിടെ തെക്കേ നടയിലെ സുരഭി ഹാളിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. റോഡിൽ പരിക്കേറ്റകിടുന്ന ഇരുവരെയും പോലീസ് എത്തി ആംബുലൻസ് വരുത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായ പരിക്കേറ്റ റൂസീനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റഫീക്കിന് കയ്യിൽ പരിക്കുണ്ട്. സഹോദരന്മാർ : ഷാജി (ഡ്രൈവർ), ബാബു അൻസാർ (അബുദാബി).


Comments are closed.