mehandi banner desktop

മലയാളത്തിന്റെ യശസ്സുയർത്തി രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഷെബി ചൗഘട്ടിന്റെ വേറെ ഒരു കേസ്’

fairy tale

​ചാവക്കാട്: മലയാളി സംവിധായകൻ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ പന്ത്രണ്ടാമത് രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (RIFF 2026) പ്രദർശനത്തിനൊരുങ്ങുന്നു. മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രം എന്ന അപൂർവ്വ നേട്ടവുമായാണ് ഈ ചാവക്കാട്ടുകാരൻ രാജസ്ഥാനിൽ മലയാളത്തിന്റെ അഭിമാനമാകുന്നത്.

planet fashion

​ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ നീണ്ടുനിൽക്കുന്ന മേളയിൽ, ഫെബ്രുവരി ഒന്നിന് രാവിലെ 9:15-ന് ജോധ്പൂരിലെ ബ്ലൂസിറ്റി മാൾ മിരാജ് സിനിമാസിലാണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലോകോത്തര സിനിമകൾക്കൊപ്പം മത്സരവിഭാഗത്തിലാണ് ഈ ചിത്രം മാറ്റുരയ്ക്കുന്നത്.​​നീതിനിഷേധങ്ങൾക്കെതിരെ വിരൽചൂണ്ടുന്ന ശക്തമായ സാമൂഹിക പ്രമേയമാണ് ‘വേറെ ഒരു കേസ്’ കൈകാര്യം ചെയ്യുന്നത്. ഗുരുവായൂർ സ്വദേശി ഫുവാദ് പനങ്ങായ് നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ ഷെബിയുടേതാണ്.വി.എസ് ഹരീഷ് ആണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്.​​ ചാവക്കാട് ബൈപാസ് റോഡിലെ കോമുണ്ടത്തയിൽ അബ്ദുൾ റഹീമിന്റെയും സുഹറ റഹീമിന്റെയും മകനായ ഷെബിയുടെ സിനിമാ പ്രവേശനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഒരു മുസ്‌ലിം യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ നിന്ന് സിനിമയിലേക്കെത്തുക എന്നത് അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല.

എട്ടാം ക്ലാസ് വരെ ​ചാവക്കാട് എം.ആർ. രാമൻ ഹൈസ്കൂളിലും ഒൻപത്, പത്ത് ക്ലാസ്സുകൾ എടക്കഴിയൂർ സീതി സാഹിബ് സ്കൂളിലുമായായിരുന്നു വിദ്യാഭ്യാസം.​സ്കൂൾ പഠനകാലത്തെ സിനിമയോടുള്ള താൽപര്യം കാരണം തിരുവനന്തപുരം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നപ്പോൾ, വീട്ടുകാരുടെ എതിർപ്പ് ഭയന്ന് ‘ഹോട്ടൽ മാനേജ്‌മെന്റ്’ പഠിക്കാനാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. സത്യമറിഞ്ഞ വീട്ടുകാർ സാമ്പത്തിക സഹായം നിർത്തിയെങ്കിലും തളരാത്ത പോരാട്ട വീര്യവുമായി ഷെബി മുന്നോട്ട് പോയി.​2010 ൽ പുറത്തിറങ്ങിയ​’പ്ലസ്‌ടു’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് എത്തിയ ഷെബി ഇതിനോടകം നിരവധി ചിത്രങ്ങൾ ശ്രദ്ധേയമാക്കിയിട്ടുണ്ട്.

  • ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് (2024)
  • ​കാക്കിപ്പട (2022)
  • ​മൂണ്ട്രു രസികർകൾ (2018)
  • ​ബോബി (2017)
  • ​ടൂറിസ്റ്റ് ഹോം (2013).​ ലാൽ ജോസ് സംവിധാനം ചെയ്ത ‘നാൽപത്തിയൊന്ന്’ എന്ന ചിത്രത്തിന്റെ കഥയും ഷെബിയുടേതാണ്.

കോഴിക്കോട് പറയഞ്ചേരി സ്കൂളിലെ പ്ലസ്ടു അധ്യാപിക മെഹ്‌സാന ഷബീർ ആണ് ഭാര്യ. മകൾ മെഹ്‌റിൻ ഷബീർ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

​തന്റെ സിനിമ അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധിക്കപ്പെടുന്നതിന്റെ ആവേശത്തിലാണ് ഈ ചാവക്കാട്ടുകാരൻ .

Comments are closed.