ഡി സി സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗോപ പ്രതാപന് സ്വീകരണം നൽകി

ചാവക്കാട് : തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായ സി എ ഗോപ പ്രതാപന് സ്വീകരണം നൽകി. മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം ട്രഷറർ ഇസഹാഖ് മണത്തല അധ്യക്ഷത വഹിച്ചു. അൽ-അയിൻ ഇൻകാസ് സെക്രട്ടറി ഹംസ അറക്കൽ ഷാൾ അണിയിച്ച് അനുമോദിച്ചു. സി പി കൃഷ്ണൻ മാസ്റ്റർ മധുരം വിതരണം ചെയ്തു. അബ്ദുൾ സലാം കൊപ്പര, അഷറഫ് ബ്ലാങ്ങാട്, പി കെ കബീർ, എ എച്ച് റൗഫ്, ഷൈല നാസർ, കമറുദ്ദീൻ പട്ടാളം, സഫറിയ റിയാദ്, പി എസ് രഞ്ജിനി, പി എം സുബൈർ, സക്കറിയ എന്നിവർ പ്രസംഗിച്ചു.


Comments are closed.